മുസഫർന​ഗറിലെ കൻവർ യാത്രാവഴിയിലെ ഹോട്ടലുകൾക്കാണ് നിര്‍ദേശം.സർക്കാർ സ്പോൺസേര്‍ഡ് മതഭ്രാന്തെന്ന് കോൺ​ഗ്രസ്

ലഖ്നൗ::മുസഫർന​ഗറിലെ കൻവർ യാത്രാവഴിയിലെ ഹോട്ടലുകൾക്ക് മുന്നിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണം എന്ന യുപി പോലീസ് നിർദേശം വിവാദത്തിൽ .സമാധാനം തകർക്കാനുള്ള നടപടിയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സർക്കാർ താല്പര്യം എന്തെന്ന് കണ്ടെത്താൻ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .സർക്കാർ സ്പോൺസേര്‍ഡ് മതഭ്രാന്തെന്ന് കോൺ​ഗ്രസ് നേതാവ് പവൻ ഖേരയും പ്രതികരിച്ചു. തീർത്ഥാടകർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നടപടി എന്നായിരുന്നു യുപി പൊലീസിന്‍റെ വിശദീകരണം

മാമ്പഴ മോഷണ സ്‌റ്റൈലില്‍ മൊബൈല്‍ കവര്‍ച്ച, യുപി പൊലീസുകാരനെ കുടുക്കിയത് സിസിടിവി

തോക്കില്‍ ഉണ്ട നിറയ്ക്കാനറിയാത്ത എസ് ഐ, ഡിഐജിയുടെ മിന്നല്‍ പരിശോധനയില്‍ തെളിഞ്ഞത്!