അദാനിക്കെതിരേയുള്ള യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവിൽ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടക്കുന്നുന്നാതായും റിപ്പോർട്ട്.

ദില്ലി: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി, തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പാണ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരേ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കാൻ ഒരുങ്ങുന്നതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അദാനിക്കെതിരേയുള്ള യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവിൽ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടക്കുന്നുന്നാതായും റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്കായിസർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും ഇതുമറച്ചുവെച്ച് ഈ പദ്ധതിയുടെ പേരിൽ യുഎസിലെ നിക്ഷേപകരയടക്കം കബളിപ്പിച്ചെന്നുമായിരുന്നു ആരോപണം. ഇതിനായി മൂന്ന് ബില്യൺ ഡോളറിലധികം വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred