ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിൽ തുടരും. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ഞാൻ ആരോ​ഗ്യവാനായിരിക്കുന്നു, ലക്ഷണങ്ങളില്ല. - ട്വീറ്റിലൂടെ റാവത്ത് അറിയിച്ചു. 

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഞാനുമായി സമ്പർക്കം പുലർ‌ത്തിയ എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.  - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഉത്തരാഖണ്ഡ് മന്ത്രി രേഖാ ആര്യയ്ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോ​ഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി രണ്ട് തവണ ക്വാറന്റൈനിൽ പോയിരുന്നു.