ദുരന്തം നേരിടാൻ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. 25 മുതൽ 35 പേർ വരെ ടണലിൽ കുടുങ്ങിയതായി സംശയമുണ്ട്

ദില്ലി: ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 35 പേർ കൂടി ടണലിൽ കുടുങ്ങി കിടപ്പുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുരന്തം നേരിടാൻ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. 25 മുതൽ 35 പേർ വരെ ടണലിൽ കുടുങ്ങിയതായി സംശയമുണ്ട്. സംസ്ഥാനത്തിന് സഹായം നൽകും. ദുരന്തം ഉണ്ടായ ഉടൻ കേന്ദ്രം ഇടപെട്ടു. കൂടുതൽ സേനയെ അയച്ചു. ജലവൈദ്യുത പദ്ധതിക്ക് വലിയ നാശമാണ് സംഭവിച്ചത്. തകരാറിലായ പാലങ്ങൾ ഉടൻ പുനർനിർമ്മിക്കും