Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡ് തുരങ്ക അപകടം; അന്വേഷണം പ്രഖ്യാപിച്ചു, കുടുങ്ങിയ 40പേരെ രക്ഷിക്കാന്‍ തീവ്രശ്രമം

കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരാണെന്നും ഭക്ഷണവും വെളളവും ഉറപ്പു വരുത്തിയതായും തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതായും അധികൃതർ അറിയിച്ചു

Uttarakhand tunnel accident; An investigation has been announced
Author
First Published Nov 14, 2023, 10:27 AM IST

ഡെറാഡൂണ്‍:ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്ക അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ സംഘം അന്വേഷിക്കും. ഇതിനിടെ, ഉത്തരാഖണ്ഡിൽ ടണൽ തകർന്നു കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ദൗത്യം തുടരുകയാണ്. തുരങ്കകവാടത്തിലുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകട കാരണം. 60 മീറ്ററോളമുളള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുളള ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്നാണ് ദൗത്യ സംഘം നൽകുന്ന സൂചന. തുടർച്ചയായി മണ്ണിടിയുന്നതാണ് ദൗത്യം ദുഷ്കരമാക്കിയത്. ഇത് തടയാൻ വശങ്ങളിലും മുകളിലുമായി കോണ്ക്രീറ്റ് ചെയ്തുറപ്പിക്കുകയാണ് ദൗത്യ സംഘം .  

40പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നത്. അതേസമയം കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരെന്ന് ആവർത്തിക്കുകയാണ് സർക്കാർ.  താത്കാലികമായി ഓക്സിജൻ പൈപ്പുകള സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണവും വെളളവും ഉറപ്പു വരുത്തിയതായും തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതായും അധികൃതർ അറിയിച്ചു. തൊഴിലാളികള് കുടുങ്ങിക്കിടക്കുന്നയിടത്തേക്ക് സ്റ്റീൽ പൈപ്പുകളെത്തിക്കാനുളള ശ്രമങ്ങളും തുടരുകയാണ്. പൈപ്പുകളിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് പുതിയ നീക്കം. ദേശീയ -സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസുമടങ്ങുന്ന 200 പേരിലധികമുളള സംഘമാണ് രക്ഷാപ്രവർത്തനം തുടരുന്നത്. 

ഓക്സിജനും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചു; തുരങ്കം ഇടിഞ്ഞ് കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Follow Us:
Download App:
  • android
  • ios