Asianet News MalayalamAsianet News Malayalam

സർവകലാശാലകൾ ഫാക്ടറികളെപോലെ പ്രവർത്തിക്കരുത്: ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

ജാമിയ മിലിയ , ജവഹർലാൽ നെഹ്റു സർവകലാശാല, അലി​ഗഡ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. 
 

Varsities should not function like assembly line production unit says Chief Justice
Author
Nagpur, First Published Jan 18, 2020, 5:07 PM IST

നാ​ഗ്പൂർ: സർവകലാശാലകൾ ഫാക്ടറികളെപോലെ പ്രവർത്തിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. സർവകലാശാലകൾ എന്നാൽ ഇഷ്ടിക, കുമ്മായം എന്നിവകൊണ്ട് നിർമ്മിച്ച കെട്ടിടം മാത്രമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാമിയ മിലിയ , ജവഹർലാൽ നെഹ്റു സർവകലാശാല, അലി​ഗഡ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. 

Read More: സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡേ സത്യപ്രതിജ്ഞ ചെയ്തു

നാഗ്പൂർ സർവകലാശാലയിലെ സമ്മേളനചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാല എന്ന ആശയം പ്രതിഫലിക്കുന്നത് ഒരു സമൂഹം എന്ത് നേടുന്നു എന്നതിനെ ആശ്രയിച്ചാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

 

 
   


 

Follow Us:
Download App:
  • android
  • ios