Asianet News MalayalamAsianet News Malayalam

വിവാഹത്തിന് അഞ്ച് നാള്‍ മുന്‍പ് കാണാതായി, അനൂജയുടെ മൃതദേഹം കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍

ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് മിക്കവാറും പോലീസ് എത്താറുണ്ട്. ആളൊഴിഞ്ഞ  വീടിനു സമീപത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ പരിശോധന നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

vembayam 26 year old anuja body found from abandoned well
Author
First Published Sep 18, 2022, 10:29 AM IST

തിരുവനന്തപുരം:  തിരുവനന്തപുരം വെമ്പയം വേറ്റിനാട് ശാന്തി മന്ദിരത്തില്‍ സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് അനൂജ എന്ന 26 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകളാണ് അനുജ.

കഴിഞ്ഞ മാസം 30നാണ് അനൂജയെ കാണാതായത്. കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു . നെടുമങ്ങാട് ‍ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു . ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത് .  ഞായറാഴ്ച രാവിലെയാണ് പൊലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്തത്. 

ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് മിക്കവാറും പോലീസ് എത്താറുണ്ട്. ആളൊഴിഞ്ഞ  വീടിനു സമീപത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ പരിശോധന നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു മൃതദേഹം അനുജയുടേത് എന്ന് മനസ്സിലാക്കിയത്.പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.

വിവാഹം അടുത്തിരിക്കെ തിരോധാനം

വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനൂജയെ കാണാതായത്. അനൂജ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു .  കാണാതാകുന്നതിന് മുമ്പ് ചില‍ര്‍ക്ക് തിരിച്ചു കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ അനുജ നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു . പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്ന ശേഷം വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. 

സ്കൂളിലെ ലിഫ്റ്റില്‍ വതിലിനിടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം

കുവൈത്തിലെ നരകയാതനയ്ക്ക് അവസാനം; വയനാട്ടിലെ ലിൻ്റയും കുടുംബവും നേരിട്ടെത്തി, എംപിയെ കണ്ട് നന്ദിയറിയിക്കാന്‍

Follow Us:
Download App:
  • android
  • ios