ബോളിവുഡിലെ  പ്രമുഖ താരം തനൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

മുംബൈ: ബോളിവുഡിലെ പ്രമുഖ താരം തനൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടലിനെ ബാധിക്കുന്ന ഡിവേര്‍ട്ടികുലിറ്റിസ് എന്ന രോഗമാണ് തനൂജയെ ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

ഒരാഴ്ച ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം കജോളിന്റെ അമ്മയാണ് തനൂജ. ചികിത്സയിലിരിക്കുന്ന അമ്മയ്ക്കൊപ്പം കാജോളും കുടുംബാംഗങ്ങളും ഉണ്ട്.

75 വയസുള്ള തനൂജയെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ എ ഡത്ത് ഇൻ ദി ഗുൻജ്, ആരംഭ്, സോണാർ പഹാർ എന്നീ ചിത്രങ്ങളില്‍ തനൂജ വേഷമിട്ടിരുന്നു.