ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് (86) അന്തരിച്ചു. മുന്‍ രാജ്യസഭാംഗമായ കൈലഷ് ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ വിശ്വാസ് മധ്യപ്രദേശ് ബിജെപി സര്‍ക്കാറിലെ മന്ത്രിയാണ്. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ജനസംഘത്തിനും ബിജെപിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു കൈലാഷ് സാരംഗെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തെ ഉദ്ധരിക്കുന്നതിന് ശ്രമിച്ചു. മികച്ച സംഘാടകനെയും എഴുത്തുകാരനെയും സാമൂഹ്യപ്രവര്‍ത്തകനെയുമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.