യുപി ആഗ്ര പൊലീസാണ് കൊവിഡ് രോഗിയായ സ്ത്രീയുടെ അടുത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എടുത്തു കൊണ്ടുപോയത്. ഓക്‌സിജന്‍ സിലണ്ടര്‍ എടുത്തു കൊണ്ടുപോയി 2 മണികൂറിന് ശേഷമാണ് മരണം. 

ദില്ലി: ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് മകന്‍ കരഞ്ഞ് പറഞ്ഞിട്ടും അധികൃതര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് കൊവിഡ് രോഗിയായ അമ്മ മരിച്ചു. അമ്മക്ക് ഓക്‌സിജന്‍ സിലണ്ടറിനായി യുവാവ് പൊലീസിനോട് മുട്ടുകുത്തി നിന്ന് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. മകന്‍ പൊലീസിനോട് അപേക്ഷിച്ച സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

യുപി ആഗ്ര പൊലീസാണ് കൊവിഡ് രോഗിയായ സ്ത്രീയുടെ അടുത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എടുത്തു കൊണ്ടുപോയത്. ഓക്‌സിജന്‍ സിലണ്ടര്‍ എടുത്തു കൊണ്ടുപോയി 2 മണികൂറിന് ശേഷമാണ് മരണം. വിഐപികള്‍ക്ക് വേണ്ടിയാണ് പൊലീസ് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തു കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, കാലിയായ സിലിണ്ടര്‍ എടുത്തുകൊണ്ടുപോയെന്നാണ് പൊലീസ് വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona