ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ പകർത്തിയ രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു യുവതിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി.
സോഷ്യൽമീഡിയയിൽ വൈറലായ ബന്ദാന യുവതിയുടെ വീഡിയോയെക്കുറിച്ച് വ്യാപക ചർച്ച. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ക്യാമറയിൽ പകർത്തിയ ലളിതമായ രണ്ട് സെക്കൻഡ് വീഡിയോയാണ് സോഷ്യൽമീഡിയയെ അമ്പരപ്പിച്ചത്. @w0rdgenerator എന്ന ഇന്ത്യൻ ഉപയോക്താവ് പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ എക്സിൽ 10 കോടി കാഴ്ചക്കാരെ സ്വന്തമാക്കി ട്രെൻഡിങ്ങായിരിക്കുന്നു. വെളുത്ത വസ്ത്രവും, വെള്ളി ആഭരണങ്ങളും, ബന്ദനയും ധരിച്ച യുവതി, ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ക്യാമറയിലേക്ക് നോക്കുന്ന, കഷ്ടിച്ച് രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ആളുകളെ അതിശയിപ്പിച്ചത്.
മേക്കപ്പ് ഏറ്റ് ടുഡേ എന്ന അടിക്കുറിപ്പോടെ മൂന്ന് ആഴ്ച മുമ്പ് പങ്കിട്ട ഈ വീഡിയോ 100 ദശലക്ഷത്തിലേക്ക് അടുക്കുന്നു. മീമുകൾ, അഭിനന്ദനങ്ങൾ, എഡിറ്റുകൾ, നർമ്മ വ്യാഖ്യാനങ്ങൾ എന്നിവയാൽ വീഡിയോ ടൈംലൈനുകളിൽ നിറഞ്ഞതോടെ ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചു.
മാധ്യമങ്ങൾ ആ സ്ത്രീയെ പ്രിയങ്ക എന്നാണ് തിരിച്ചറിഞ്ഞത്. ഒറ്റരാത്രികൊണ്ട് അവർ ഇന്ത്യൻ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയായി ഒരാളായി മാറി. വരുമാനത്തിന്റെ കാര്യത്തിലും ചർച്ച കൊഴുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യത്തെ 40 ദശലക്ഷം വ്യൂസ് നേടിയ ക്ലിപ്പ് കാരണം ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്ന് ചില ഉപയോക്താക്കൾ വിശ്വസിക്കുന്നു. സോഷ്യൽ മീഡിയ വിദഗ്ധരും പരിചയസമ്പന്നരായ കണ്ടന്റ് പ്രൊഡ്യൂസേഴ്സും രണ്ട് സെക്കന്റ് വീഡിയോക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുമെന്ന് പറയുന്നു. എന്നാൽ, പ്രീമിയം ഉപയോക്താക്കളിൽ നിന്നുള്ള പരസ്യ ഇംപ്രഷനുകളെയും ഇടപെടലിനെയും ആശ്രയിച്ചിരിക്കും വരുമാനം. ധനസമ്പാദന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ, പണം ഉറപ്പുനൽകുന്നില്ല.
