Asianet News MalayalamAsianet News Malayalam

വിഷവാതക ദുരന്തത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി; പ്രധാനമന്ത്രി ദുരന്ത നിവാരണ സമിതി യോഗം വിളിച്ചു

വാതക ചോർച്ചയ്ക്ക് കാരണം ഉപയോഗിക്കാതെ കിടന്ന രാസവസ്തുക്കളുടെ ശേഖരമാണെന്നാണ് പ്രാഥമിക നിഗമനം. കെട്ടിക്കിടന്ന അയ്യായിരം ടൺ അസംസ്കൃത വസ്തുക്കൾ രാസപ്രവർത്തനമുണ്ടായി വിഷവാതകം പരന്നുവെന്ന് അനുമാനിക്കുന്നു.

Visakhapatnam gas leak tragedy president expresses grief
Author
Vishakhapatnam, First Published May 7, 2020, 12:05 PM IST

ആന്ധ്രപ്രദേശ്: വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനമറിയിച്ചു. ദുരന്തത്തിൽ പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ അധികൃതർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് തൻ്റെ വിശ്വാസമെന്നും രാഷ്ട്രപതി ട്വീറ്റിൽ പറയുന്നു.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ദേശിയ ദുരന്ത നിവാരണ സമിതിയുടെ യോഗം വിളിച്ചു. വാതക ചോർച്ചയ്ക്ക് കാരണം ഉപയോഗിക്കാതെ കിടന്ന രാസവസ്തുക്കളുടെ ശേഖരമാണെന്നാണ് പ്രാഥമിക നിഗമനം. കെട്ടിക്കിടന്ന അയ്യായിരം ടൺ അസംസ്കൃത വസ്തുക്കൾ രാസപ്രവർത്തനമുണ്ടായി വിഷവാതകം പരന്നുവെന്ന് അനുമാനിക്കുന്നു. ദേശീയ ലോക്ക്ഡൗൺ കാരണം കമ്പനി നാൽപ്പത് ദിവസത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു.
Read more at:  എത്ര മാരകമാണ്‌ വിശാഖപട്ടണത്ത് ചോർന്ന സ്റ്റൈറീൻ എന്ന വിഷവാതകം...


ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ കമ്പനി വൃത്തിയാക്കി തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും, ശുചീകരണത്തിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമര്‍ ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ നിന്ന് വിഷവാതകം ചോര്‍ന്നത്. എട്ട് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേരുടെ മരണമാണ് ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യം ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക അധികൃതർ പങ്കുവയ്ക്കുന്നുണ്ട്. ഇരുന്നൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയതായാണ് റിപ്പോർട്ട്.

Read more at: വിശാഖപട്ടണത്ത് വിഷവാതക ദുരന്തം: 7 മരണം, നിരവധി പേർ ബോധരഹിതരായി, ഗ്രാമങ്ങൾ ഒഴിപ്പിച്ചു...

അഞ്ച് കിലോമീറ്റർ ദൂരത്തിൽ വിഷവാതകം പടർന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ വിഷവാതക ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഒഴിപ്പിക്കുകയാണ്.

Read more at:  വിശാഖപട്ടണം വാതക ദുരന്തം: ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു; മലയാളികൾ സുരക്ഷിതരെന്ന് പ്രദേശവാസി...

 

വിശാഖപട്ടണം വാതക ദുരന്തം: ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു; മലയാളികൾ സുരക്ഷിതരെന്ന് പ്രദേശവാസി...

Read more at: https://www.asianetnews.com/india-news/malayalee-response-about-poison-gas-leaked-andhra-pradesh-q9y2u7
Follow Us:
Download App:
  • android
  • ios