Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് വോട്ട‍ർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ

 കള്ളവോട്ടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടർപട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാർശയെന്നും ഇക്കാര്യം കേന്ദ്രസർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു

Voters list will linked to aadhar data base
Author
Delhi, First Published Aug 4, 2021, 5:03 PM IST

ദില്ലി: തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. പാർലമെന്റ് സമ്മേളനത്തിനിടെ ലോക്സഭയിൽ നിയമമന്ത്രി കിരൺ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്. കള്ളവോട്ടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടർപട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാർശയെന്നും ഇക്കാര്യം കേന്ദ്രസർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. 2019 ആ​ഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശകർ കേന്ദ്രസർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറിയത്. വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാർ ഡാറ്റാബേസുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർ​ഗ്മെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശുപാർശയിൽ പറയുന്നു. ഇതിനായി കേന്ദ്രം പ്രത്യേക നിയമം കൊണ്ടു വരണമെന്നും വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂറിൽ പത്രമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നിരോധിക്കണമെന്നും ശുപാർശയിലുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios