തെരുവ് നായ ആക്രമണം; വ്യവസായി പരാഗ് ദേശായി അന്തരിച്ചു
നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അഹമ്മദാബാദ്: തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി അന്തരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് 49കാരനായ പരാഗ് ദേശായി. ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോള്‍ വസതിക്ക് പുറത്തു വച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്. നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
30 വര്‍ഷത്തിലധികം സംരംഭകത്വ പരിചയമുള്ള ദേശായി, കമ്പനിയുടെ ഇന്റര്‍നാഷണല്‍ ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് നേതൃത്വം നല്‍കി വ്യക്തി കൂടിയാണ്. ഭാര്യ വിദിഷ. മകള്‍ പരിഷ.
മണിപ്പൂര്‍ കലാപം; മുന്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍
ദില്ലി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ യുവ മോര്‍ച്ച നേതാവിനെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ്മയാണ് അറസ്റ്റിലായത്. ഇംഫാലില്‍ ഒക്ടോബര്‍ 14ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.
വെടിവെപ്പില്‍ പരിക്കേറ്റ അഞ്ചു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഒക്ടോബര്‍ 14ന് വെടിവെപ്പുണ്ടായത്. ഇത് തുടര്‍ന്നുള്ള അക്രമങ്ങള്‍ക്കും വഴിവെച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാരിഷ് ശര്‍മ്മയെ ഒക്ടോബര്‍ 25വരെ റിമാന്‍ഡ് ചെയ്തു. കേസെടുത്തിരിക്കുന്നത്. ഇതിനിടെ, മ്യാന്‍മാര്‍ അതിര്‍ത്തിയായ മൊറേയില്‍ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സേനയില്‍ കൂടുതല്‍ പേര്‍ മെയ്‌തെകളെന്ന് കുക്കിസംഘടനകള്‍ ആരോപിച്ചു. വെടിവെപ്പ് കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കോളേജില്‍ ജയ് ശ്രീറാം വിളിച്ച് വിദ്യാര്‍ഥി; ഇറക്കിവിട്ട അധ്യാപികമാര്‍ക്ക് സസ്പെൻഷൻ