ചിത്രത്തിന്റെ ഉറവിടമടക്കം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ ഓഫ് ഇന്ത്യ.
ദില്ലി: ജമ്മു എയര്‍ഫോഴ്സ് ബേസിൽ സ്ഫോടന നടന്നതായി ചിത്രം സഹിതമുള്ള പ്രചാരണം ശക്തം. ജമ്മു എയര്‍ഫോഴ്സ് ബേസിൽ ആക്രമണം നടത്തിയെന്ന തരത്തിൽ ചില ചിത്രങ്ങലും ചേര്‍ത്താണ് വ്യാപകമയ വ്യാജ പ്രചാരണം നടക്കുന്നത്. പാക് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഉറവിടമടക്കം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ ഓഫ് ഇന്ത്യ.
ജമ്മു എയര്‍ഫോഴ്സ് ബേസിൽ നടന്ന സ്ഫോടനത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് കാബൂൾ എയര്‍പോര്‍ട്ടിൽ 2021 ഓഗസ്റ്റിൽ നടന്ന സ്ഫോടനത്തിന്റെ ചിത്രങ്ങളാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും, പ്രചരിപ്പിക്കരുതെന്നും പിഐബി എക്സ് കുറിപ്പിൽ വ്യക്തമാക്കി.
Scroll to load tweet…


