നിങ്ങൾ എല്ലാ ആയുധങ്ങളും ഉപയോഗിച്ചാലും ഈ വൈറസിനോട് പോരാടാൻ സാധിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു.

ദില്ലി: കൊറോണ ഭീഷണിയെ കുറിച്ച് രസകരമായ പരാമര്‍ശവുമായി സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ഈ കലിയുഗത്തിൽ വൈറസുകളോട് പോരാടാന്‍ നമുക്ക് സാധ്യമല്ലെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അഭിപ്രായം. ഈ മഹാമാരി എല്ലാ 100 വര്‍ഷം കൂടുമ്പോഴും ഉണ്ടാകും. നിങ്ങൾ എല്ലാ ആയുധങ്ങളും ഉപയോഗിച്ചാലും ഈ വൈറസിനോട് പോരാടാൻ സാധിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. കോടതിയിലെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് ജസ്റ്റിസ് അരുണ്‍മിശ്രയുടെ കലിയുഗ പരാമര്‍ശം.

Scroll to load tweet…

Also Read: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 147 ആയി, കരസേനയിലെ ജവാനും കൊവിഡ്

അതിനിടെ, കൊവിഡ് പ്രതിരോധത്തിന്‍റെ കേരള മാതൃകയെ സുപ്രീംകോടതി വീണ്ടും പ്രശംസിച്ചു. കൊവിഡ് കാലത്ത് കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം. കേരളത്തിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്ന് ഞങ്ങൾക്ക് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. 

Also Read: 'മറ്റ് സംസ്ഥാനങ്ങള്‍ എന്ത് ചെയ്യുകയാണ്': കൊവിഡ് പ്രതിരോധത്തിന് കേരള മാതൃകയെ വീണ്ടും പ്രശംസിച്ച് സുപ്രീംകോടതി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക