ക്ലബുകളിലും കാന്റീനുകളിലും മദ്യം നൽകുന്നതിന് മുന്‍പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും എക്സൈസ് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ബാറുകൾ തുറക്കുന്നു. കേന്ദ്രസർക്കാരിന്റെ അൺലോക്ക് മാർഗനിർദേശം അനുസരിച്ചാണ് നടപടി. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും ബാറുകളുടെ പ്രവർത്തനമെന്ന് സർക്കാർ വ്യക്തമാക്കി. ലൈസൻസുള്ള റസ്റ്റോറന്റുകളിലും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ റസ്റ്റോറന്റുകളിൽ പകുതി പേർ മാത്രമേ പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം.
അതേസമയം, ക്ലബുകളിലും കാന്റീനുകളിലും മദ്യം നൽകുന്നതിന് മുന്‍പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും എക്സൈസ് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ ഡാൻസ് ബാറുകൾക്ക് അനുമതിയില്ല. പശ്‌ചിമബംഗാളില്‍ 25657 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. രാജ്യത്ത് 3,687,939 പേര്‍ക്കാണ് നാളിതുവരെ കൊവിഡ് ബാധിച്ചത്. 65,435 പേര്‍ മരണപ്പെട്ടു. 2,837,377 ആളുകള്‍ രോഗമുക്തി നേടി.
അസമില്‍ നിയമസഭാ സമ്മേളനം
കൊവിഡ് ഭീഷണിക്കിടെ അസമിൽ നിയമസഭാ സമ്മേളനം തുടങ്ങി. സഭ ചേരുന്നത് നാലുദിവസം. പൗരത്വ രജിസ്റ്ററടക്കം വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് സമ്മേളനം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പകുതി എംഎൽഎമാർ മാത്രമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അസമിൽ നിലവിൽ 25 എംഎൽഎമാർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
കൊവിഡ് കെയർ സെന്‍ററിൽ നിന്ന് രോഗി ചാടി പോയി; കർണ്ണാടക സ്വദേശിക്കായി തെരച്ചിൽ
തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍

