സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ പ്രകാരം രാംനഗറിലെ തൃണമൂൽ കോൺഗ്രസ് എം‌എൽ‌എയും, സംസ്ഥാന മന്ത്രിയുമായ അഖിൽ ഗിരി രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ രൂപത്തെക്കുറിച്ചാണ് മോശം പരാമര്‍ശം നടത്തിയത്. 

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മന്ത്രി അഖിൽ ഗിരി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സംബന്ധിച്ച് നടത്തിയ വിവാദ പരാമർശം വിവാദമാകുന്നു. മന്ത്രിയുടെ പ്രസംഗത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രസംഗത്തില്‍ ക്ഷമ ചോദിച്ച് മന്ത്രി രംഗത്ത് എത്തിയെങ്കിലും, അഖിൽ ഗിരിയുടെ രാജി ആവശ്യപ്പെട്ട് ബംഗാളിലെ പ്രതിപക്ഷമായ ബിജെപി രംഗത്ത് എത്തി.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ പ്രകാരം രാംനഗറിലെ തൃണമൂൽ കോൺഗ്രസ് എം‌എൽ‌എയും, സംസ്ഥാന മന്ത്രിയുമായ അഖിൽ ഗിരി രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ രൂപത്തെക്കുറിച്ചാണ് മോശം പരാമര്‍ശം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നന്ദിഗ്രാമിൽ നടന്ന പൊതുയോഗത്തിലായിരുന്നു പരാമർശം. 

“എനിക്ക് നല്ല ഭംഗിയില്ലെന്ന് അവർ (ബിജെപി) പറയുന്നത്. ഞങ്ങൾ ആരെയും അവരുടെ രൂപം നോക്കി വിലയിരുത്തില്ല. രാഷ്ട്രപതിയുടെ ഓഫീസിനെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ നമ്മുടെ രാഷ്ട്രപതിയെ എങ്ങനെ കാണുന്നില്ലല്ലോ? മന്ത്രി പറയുന്നത് വീഡിയോയില്‍ ഉണ്ട്.

പ്രസംഗം വിവാദമായതിന് പിന്നാലെ മന്ത്രി ക്ഷമ ചോദിച്ച് രംഗത്ത് എത്തി. ശനിയാഴ്‌ച പ്രസംഗം വിവാദമായപ്പോള്‍ പ്രതികരിച്ച മന്ത്രി. 'ഞാൻ രാഷ്ട്രപതിയോട് അനാദരവ് കാണിച്ചെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് തെറ്റാണ്. ഇത്തരമൊരു പരാമർശം നടത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റിനോട് എനിക്ക് അതിയായ ബഹുമാനമുണ്ട്" എന്ന് പറഞ്ഞു. 
ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്രമിച്ചതിന് മറുപടി പറഞ്ഞതാണ് എന്നും ഗിരി പറഞ്ഞു.

Scroll to load tweet…

എന്നാല്‍ ഗിരിയുടെ അഭിപ്രായത്തിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിലപാട് വ്യക്തമാക്കണമെന്നും. പരസ്യമായി മാപ്പ് പറയണമെന്നും. ആരുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഇത്തരമൊരു നിർഭാഗ്യകരവും, ഹീനവുമായ പരാമർശങ്ങൾ നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കേന്ദ്ര ആദിവാസികാര്യ മന്ത്രി അർജുൻ മുണ്ട ആവശ്യപ്പെട്ടു. 

ഭരണഘടനയുടെ ധാർമ്മികത കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു മന്ത്രി ഇത്തരത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയാൽ അദ്ദേഹത്തെ പുറത്താക്കണമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മമത ബാനർജി മാതൃകാപരമായി പ്രവര്‍ത്തിച്ച് ഇത്തരം ഒരു നേതാവിനെ അവരുടെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി വക്താവ് പറഞ്ഞു. 

തെലങ്കാന മുഖ്യമന്ത്രിയുടെ 'അന്ധവിശ്വാസത്തെ' പരിഹസിച്ച് നരേന്ദ്രമോദി

ബിജെപി നിയമവിഭാ​ഗം തലവനെതിരെ ലൈം​ഗിക പീഡന ആരോപണം; പരാതി നൽകിയത് സഹപ്രവർത്തകൻ