കഴിഞ്ഞ മാസമാണ് തമോനാഷ് ഷോഷിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തമാനോഷിന്റെ വിയോഗം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് എംഎൽഎ കൊവിഡ്‌ ബാധിച്ച് മരിച്ചു. ഫാൽത്ത മണ്ഡലത്തിന്റെ എംഎൽഎ ആയ തമോനാഷ് ഘോഷ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു ഇദ്ദേഹത്തിന്. ഫാൽത്തയിൽ നിന്ന് മൂന്ന് വട്ടം നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച തമോനാഷ് ഘോഷ് 35 വർഷമായി പൊതു രംഗത്ത് സജീവമായിരുന്നു. 

Scroll to load tweet…

കഴിഞ്ഞ മാസമാണ് തമോനാഷ് ഷോഷിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തമാനോഷിന്റെ വിയോഗം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 35 വർഷം പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി അർപ്പിച്ച വ്യക്തിയാണ് തമാനോഷ് എന്നും നികത്താൻ കഴിയാത്ത വിടവാണ് തമാനോഷിന്റെ വിയോഗമെന്നും മമത ബാനർജി അനുസ്മരിച്ചു.