Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം മദ്യത്തിന് വേണ്ടി ചെലവാക്കുന്നത് ഏത് സംസ്ഥാനക്കാർ, കേരളത്തിന്റെ സ്ഥാനമെത്ര

കേരളം മദ്യത്തിന് ചെലവാക്കുന്ന തുക 2014-15ൽ 1020 രൂപയായിരുന്നെങ്കിൽ 2022-23ൽ 379 രൂപയായി എന്നതാണ് ശ്രദ്ധേയം.

Which Indian states spend the most on liquor, kerala position
Author
First Published Aug 31, 2024, 4:13 PM IST | Last Updated Aug 31, 2024, 5:05 PM IST

ദില്ലി: ഇന്ത്യയിൽ മദ്യത്തിനായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) പ്രസിദ്ധീകരിച്ച ആൽക്കഹോളിക് പാനീയങ്ങളുടെ നികുതിയിൽ നിന്നുള്ള വരുമാന സമാഹരണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് മദ്യത്തിനായി ഏറ്റവും കൂടുതൽ ആളോഹരി പണം ചെലവഴിക്കുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം ശരാശരി 1,623 രൂപയാണ്  (2022-23)  തെലങ്കാനക്കാർ ചെലവാക്കുന്നത്.  ആന്ധ്രപ്രദേശ് 1306 രൂപയാണ് ശരാശരി ചെലവാക്കുന്നത്.

Which Indian states spend the most on liquor, kerala position

ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും മദ്യത്തിനും മറ്റ് ലഹരി പാനീയങ്ങൾക്കുമായി ചെലവഴിക്കുന്നു. 379 രൂപയാണ് കേരളം ശരാശരി ചെലവാക്കുന്നത്. പട്ടികയിൽ  ഒമ്പതാമതാണ് കേരളത്തിന്റെ സ്ഥാനം. സംസ്ഥാനത്തിൽ മൊത്തം ഉപയോ​ഗിക്കുന്ന മദ്യത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് ആളോഹരി മദ്യ ഉപഭോ​ഗം കണക്കാക്കുന്നത്. എൻഎസ്എസ്ഒയുടെ (നാഷണൽ സാമ്പിൾ സർവേ ഓഫിസ്)  സർവേ കണക്കുകൾ പ്രകാരം, കേരളം (486 രൂപ), ഹിമാചൽ പ്രദേശ് (457 രൂപ), പഞ്ചാബ് (453 രൂപ), തമിഴ്നാട് (330 രൂപ), രാജസ്ഥാൻ (308 രൂപ)  എന്നിങ്ങനെയാണ് കണക്ക്.

Read More... ഇന്റർവ്യൂവിന് വരുമ്പോൾ ബോസിന് സ്റ്റാർബക്ക്സ് കോഫി കൂടി വാങ്ങണം, അതിവിചിത്രമായ ആവശ്യം പങ്കുവെച്ച് യുവാവ്

മദ്യത്തിന് ഏറ്റവും കുറവ് നികുതി പിരിക്കുന്ന സംസ്ഥാനം ജാർഖണ്ഡും (67%) ഏറ്റവും ഉയർന്നത് ഗോവയുമാണ് (722%). 2014-15 സാമ്പത്തിക വർഷത്തിൽ 745 രൂപയായിരുന്ന തെലങ്കാനയുടെ ലഹരി പാനീയങ്ങളുടെ ആളോഹരി ചെലവ്. എന്നാൽ, 2022-23ൽ 1,623 രൂപയായി കുത്തനെ ഉയർന്നു. കേരളം മദ്യത്തിന് ചെലവാക്കുന്ന തുക 2014-15ൽ 1020 രൂപയായിരുന്നെങ്കിൽ 2022-23ൽ 379 രൂപയായി എന്നതാണ് ശ്രദ്ധേയം. പ്രതിശീർഷ എക്സൈസ് ശേഖരണത്തിലും തെലങ്കാനയാണ് മുന്നിൽ. വാർഷിക പ്രതിശീർഷം 4,860 രൂപയാണ് തെലങ്കാനയുടെ കളക്ഷൻ.
4,432 രൂപയുമായി കർണാടക രണ്ടാം സ്ഥാനത്താണ്.  

Latest Videos
Follow Us:
Download App:
  • android
  • ios