Asianet News MalayalamAsianet News Malayalam

ഇന്റർവ്യൂവിന് വരുമ്പോൾ ബോസിന് സ്റ്റാർബക്ക്സ് കോഫി കൂടി വാങ്ങണം, അതിവിചിത്രമായ ആവശ്യം പങ്കുവെച്ച് യുവാവ്

എന്തായാലും, യുവാവ് താൻ കോഫി വാങ്ങാൻ ഒരുക്കമല്ലെന്നും ആ ജോലി തനിക്കാവശ്യമില്ല എന്നുമാണ് മറുപടി നൽകിയത്.

man sharing screenshot company asks him to buy Starbucks coffee before interview
Author
First Published Aug 31, 2024, 4:00 PM IST | Last Updated Aug 31, 2024, 4:00 PM IST

നല്ലൊരു ജോലി കിട്ടുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അതിനാൽ തന്നെ ഇന്റർവ്യൂവിന് നല്ല ഏതെങ്കിലും കമ്പനി വിളിച്ചാൽ പരമാവധി നന്നായി അതിൽ പങ്കെടുക്കാനും വിജയിക്കാനും പലരും ശ്രമിക്കാറുണ്ട്. എന്നാൽ, ഒരു യുവാവ് തന്നോട് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുമ്പ് ആ കമ്പനിയുടെ തലപ്പത്തുള്ളവർ ആവശ്യപ്പെട്ട വിചിത്രമായ ഒരു കാര്യം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ. 

യുവാവിനോട് ആവശ്യപ്പെട്ടത് ഇന്റർവ്യൂവിന് വരുമ്പോൾ സ്റ്റാർബക്ക്സിൽ നിന്നും കോഫിയും വാങ്ങി വരണം എന്നാണത്രെ. സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്. സ്റ്റാർബക്ക്സ് വാങ്ങി വരാൻ പറഞ്ഞതിനുള്ള മറുപടിയും യുവാവ് അപ്പോൾ തന്നെ നൽകിയത് ഇതിൽ കാണാം. മീഡിയം കോൾഡ് സ്റ്റാർബക്ക്സ് കോഫി, ഷുഗറില്ലാതെയാണ് യുവാവിനോട് വാങ്ങാൻ പറഞ്ഞത്. ഫോൺ വിളിച്ചിട്ടായിരുന്നു കോഫി വാങ്ങാൻ ആവശ്യപ്പെട്ടത്. ഒപ്പം മറ്റ് കാര്യങ്ങളും അന്വേഷിച്ചിരുന്നു എന്നും യുവാവ് പറയുന്നുണ്ട്. 

തന്റെയും മാതാപിതാക്കളുടെയും നാഷണാലിറ്റി, തന്റെ വയസ്സ് എന്നിവയും അന്വേഷിച്ചിരുന്നു എന്നാണ് യുവാവ് പറയുന്നത്. എന്തായാലും, യുവാവ് താൻ കോഫി വാങ്ങാൻ ഒരുക്കമല്ലെന്നും ആ ജോലി തനിക്കാവശ്യമില്ല എന്നുമാണ് മറുപടി നൽകിയത്. "ഹായ് സൈമൺ. നിർഭാഗ്യവശാൽ, ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വരുന്ന വഴി സ്റ്റാർബക്‌സിൽ കയറേണ്ടതില്ലാത്ത മറ്റ് അവസരങ്ങൾ നോക്കാൻ ഞാൻ തീരുമാനിച്ചു" എന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ, അത് കമ്പനിയുടെ തലപ്പത്തിരിക്കുന്നവർക്ക് ഇഷ്ടമായില്ല. യുവാവ് ഒട്ടും പ്രൊഫഷണൽ അല്ല എന്നായിരുന്നു അവരുടെ മറുപടി. 

Company wanted me to bring Starbucks to the interview.
byu/el_lobo_cimarron inrecruitinghell

എന്തായാലും, പോസ്റ്റിന് അനേകം പേരാണ് കമന്റുകളുമായി എത്തിയത്. ഇന്റർവ്യൂവിന് വരുന്ന യുവാവിനോട് കോഫി വാങ്ങി വരാൻ പറയുന്നവരാണോ പിന്നെ ശരിക്കും പ്രൊഫഷണലായിട്ടുള്ളവർ എന്നായിരുന്നു ഭൂരിഭാ​ഗം പേരും ചോദിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios