വയോധിക റോഡ് മുറിച്ചു കടക്കുന്നതും ബസ്സിനടിയിൽ പെടുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അവർ മരിക്കുകയായിരുന്നു. മരിച്ച സ്ത്രീക്ക് 60 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സർക്കാർ ബസ്സിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സർക്കിളിലാണ് വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. 

വയോധിക റോഡ് മുറിച്ചു കടക്കുന്നതും ബസ്സിനടിയിൽ പെടുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അവർ മരിക്കുകയായിരുന്നു. മരിച്ച സ്ത്രീക്ക് 60 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ബെല​ഗാവിയിൽ നിന്നുള്ള വയോധികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 
'പത്മജ എല്‍ഡിഎഫില്‍ പോകാഞ്ഞത് സൂപ്പര്‍ പദവി കിട്ടാത്തത് കൊണ്ട്': ടിജി നന്ദകുമാര്‍

https://www.youtube.com/watch?v=Ko18SgceYX8