ഇന്ദർപ്രീത് കൗർ ആയിരുന്നു മാനിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ 21, 18 വ‌യസ്സുള്ള രണ്ട് മക്കളുണ്ട്. മക്കളും ഇന്ദർപ്രീതും ഇപ്പോൾ അമേരിക്കയിലാണ്. രണ്ടാം വിവാഹത്തിന് മാനിന് ഇന്ദർപ്രീത് ആശംസകൾ നേർന്നു.

ദില്ലി: വ്യാഴാഴ്ച വിവാഹിതനാകുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനിന്റെ ഭാര്യ ​ഗുർപ്രീത് കൗറിന്റെ വിവരങ്ങൾ തേടി നിരവധി പേർ ഓൺലൈനിൽ തിരയുന്നു. ​ഗുർപ്രീത് കൗറിന്റെ കുടുംബ പശ്ചാത്തലവും ജോലിയുമടക്കമുള്ള വിവരങ്ങളാണ് തിരയുന്നത്. വിവാഹ മോചനത്തിന് രണ്ട് വർഷത്തിന് ശേഷമാണ് ഭ​ഗവന്ത് മാൻ വീണ്ടും വിവാഹിതനാകുന്നത്. ഡോ. ഗുർപ്രീത് കൗർ പഞ്ചാബിലെ ഒരു സാധാരണ സിഖ് കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുർപ്രീതും ഭഗവന്ത് മാനും വളരെക്കാലമായി പരസ്പരം പരിചയമുള്ളവരാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഗുർപ്രീത് കൗറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച ചണ്ഡീഗഡിലാണ് വിവാഹം നടക്കുക. എഎപി നേതാവ് രാഘവ് ഛദ്ദയ്ക്ക് ഒരുക്കങ്ങളുടെ ചുമതല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചടങ്ങിൽ പങ്കെടുക്കും. 

രാഷ്ട്രീയത്തിൽ ഇറങ്ങും നടനായിരുന്ന ഭ​ഗവന്ത് മാൻ. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 2014 മുതൽ 2022 വരെ പഞ്ചാബിലെ സംഗ്രൂർ ലോക്സഭാ മണ്ഡലത്തിലെ എംപി‌യായിരുന്നു. ഇന്ദർപ്രീത് കൗർ ആയിരുന്നു മാനിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ 21, 18 വ‌യസ്സുള്ള രണ്ട് മക്കളുണ്ട്. മക്കളും ഇന്ദർപ്രീതും ഇപ്പോൾ അമേരിക്കയിലാണ്. രണ്ടാം വിവാഹത്തിന് മാനിന് ഇന്ദർപ്രീത് ആശംസകൾ നേർന്നു. മാനിന് തന്റെ എല്ലാ പ്രാർഥനയുമുണ്ടായിരിക്കുമെന്നും ഇവർ പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ഇരുവരും വേർ പിരിഞ്ഞത്.