മുഖ്യമന്ത്രിയാകാനുള്ള ചരടുവലികൾ ഡികെയും തുടരുന്നുണ്ട്. എംഎൽഎമാരെ സ്വാധീനിക്കാനും ഒപ്പം നി‍ർത്താനും ഡികെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. 

ബെംഗളുരു : മുഖ്യമന്ത്രിപദത്തിനായി സമ്മർദ്ദം ശക്തമാക്കി കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ. എന്നാൽ പ്രവ‌ർകത്തകരുടെയും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. 90 പേരെങ്കിലും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. മുഖ്യമന്ത്രി പദത്തിന് സാധ്യത കൽപ്പിക്കുന്നത് സിദ്ധരാമയ്യയ്ക്കാണ്. എന്നാൽ മുഖ്യമന്ത്രിയാകാനുള്ള ചരടുവലികൾ ഡികെയും തുടരുന്നുണ്ട്. എംഎൽഎമാരെ സ്വാധീനിക്കാനും ഒപ്പം നി‍ർത്താനും ഡികെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. 

എന്നാൽ സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ അടുത്ത മുഖ്യമന്ത്രിയെന്ന ബോ‍ർഡ് വച്ചാണ് പ്രവ‍ത്തക‌ർ ആഘോഷിക്കുന്നത്. ഡി കെ ശിവകുമാറിന്റെ വീടിന് മുന്നിലും ഫ്ലക്സ് വച്ചിട്ടുണ്ട്. ക‍ർണാടകയിലെ വൻ വിജയത്തിന്റെ നിറം മങ്ങാതെയുള്ള തീരുമാനത്തിലെത്താൻ സമവായത്തിലെത്താനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്. ഇന്ന് നടക്കാനിരിക്കുന്ന നിയമസഭാകക്ഷിയോഗം നിർണ്ണായകമാണ്. യോ​ഗത്തിനുമുമ്പ്‌ സമവായമായില്ലെങ്കിൽ തീരുമാനം ഹൈക്കമാന്റിനു വിടും. ഇങ്ങനെ വന്നാൽ പ്രഖ്യാപനം ദില്ലിയിലേക്ക്‌ നീളും.

ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്റ്‌ ശ്രമം. ഇതിനായി പ്രത്യേക പാക്കേജാണ് മുന്നോട്ട് വെക്കുന്നത്. സർവ്വാധികാരമുള്ള ഏക ഉപമുഖ്യമന്ത്രിപദം അടക്കം ആലോചനയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെ സി വേണുഗോപാലും സുർജ്ജേവാലയുമാണ് അനുനയശ്രമങ്ങൾക്ക്‌ നേതൃത്വം നൽകുന്നകത്. 

Read More : കർണാടക: റീകൌണ്ടിങ്ങിൽ ബിജെപിക്ക് ജയം, ജയനഗറിലെ വിജയം 16 വോട്ടിന്