Asianet News MalayalamAsianet News Malayalam

വാക്സിനില്ല, അപ്പോൾ വാക്സിനേഷൻ ചെയ്യാൻ പറയുന്ന ഡയലർ ഡ്യൂൺ എന്തിനെന്ന് ഡൽഹി ഹൈക്കോടതി

ജ​ന​ങ്ങ​ൾ​ക്ക് നി​ങ്ങ​ൾ വാ​ക്സി​ൻ ന​ൽ​കു​ന്നി​ല്ല. എ​ന്നി​ട്ടും നി​ങ്ങ​ൾ അ​വ​രോ​ടു പ​റ​യു​ന്നു വാ​ക്സി​ൻ എ​ടു​ക്കൂ എ​ന്ന്. വാ​ക്സി​നേ​ഷ​ൻ ഇ​ല്ലാ​തി​രി​ക്കു​മ്പോ​ൾ ആ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക. എ​ന്താ​ണ് ഈ ​സ​ന്ദേ​ശം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കോ​ട​തി ചോ​ദി​ച്ചു. 
 

Who Will Get Vaccine When None Available: High Court Slams Dialer Tune
Author
New Delhi, First Published May 14, 2021, 9:40 AM IST

ദില്ലി: ഫോൺ ചെയ്യുമ്പോൾ കേൾക്കുന്ന ഡ​യ​ല​ർ ട്യൂ​ണാ​യി കോ​വി​ഡ് വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കു​ന്ന​തിനെതിരെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ആ​ളു​ക​ളോ​ട് വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് എ​ത്ര​കാ​ലം തു​ട​രു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. 

ജ​ന​ങ്ങ​ൾ​ക്ക് നി​ങ്ങ​ൾ വാ​ക്സി​ൻ ന​ൽ​കു​ന്നി​ല്ല. എ​ന്നി​ട്ടും നി​ങ്ങ​ൾ അ​വ​രോ​ടു പ​റ​യു​ന്നു വാ​ക്സി​ൻ എ​ടു​ക്കൂ എ​ന്ന്. വാ​ക്സി​നേ​ഷ​ൻ ഇ​ല്ലാ​തി​രി​ക്കു​മ്പോ​ൾ ആ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക. എ​ന്താ​ണ് ഈ ​സ​ന്ദേ​ശം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കോ​ട​തി ചോ​ദി​ച്ചു. 

കോ​വി​ഡ് വാ​ക്സി​നെ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ​ന്ദേ​ശം ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം കേ​ൾ​പ്പി​ക്കു​ന്ന​തി​നു പ​ക​രം കൂ​ടു​ത​ൽ സ​ന്ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. വാ​ക്സി​ൻ എ​ല്ലാ​വ​ർ​ക്കും ന​ൽ​ക​ണ​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ജസ്റ്റിസ് വിപിൻ സാൻ​ഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് പരാമർശങ്ങൾ.

മാസ്ക് ധരിക്കാനും, സോപ്പ് ഉപയോ​ഗിച്ച് കൈ കഴുകാനുമുള്ള പരസ്യങ്ങൾ ഒരു വർഷത്തോളമായി കൊടുക്കുന്നുണ്ട്. ഈ മാതൃകയിൽ ഓക്സിജൻ സിലണ്ടർ, ഓക്സിജൻ കോൺസൻട്രേറ്റർ എന്നിവ സംബന്ധിച്ചും ബോധവത്കരണം ആവശ്യമാണ്. നമ്മുക്ക് സമയം ഇല്ല ഇത് അതിവേ​ഗം ചെയ്യണം - കോടതി പറയുന്നു. വീണ്ടും കേസ് പരി​ഗണിക്കുമ്പോള്‍ ഈ വിഷയത്തിൽ കേന്ദ്രം മെയ് 18ന് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios