വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ആന തെറിച്ച് വീണു. സ്ഥലമുടമ വൈദ്യുതി വേലി മുറിച്ച് മാറ്റി വനംവകുപ്പിനെ വിളിച്ച് അറിയിക്കുകയായിരുന്നു
ബെംഗളുരു : ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ആന വൈദ്യുതി വേലിയിൽ കുടുങ്ങി. ഓംകാർ ഫോറസ്റ്റ് റിസർവിന് കീഴിലുള്ള ബർക്കി വനമേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയിൽ കുടുങ്ങിയത്. വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ആന തെറിച്ച് വീണു. സ്ഥലമുടമ വൈദ്യുതി വേലി മുറിച്ച് മാറ്റി വനംവകുപ്പിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വനംവകുപ്പെത്തി വൈദ്യസഹായം നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള പൂന്തോട്ടത്തിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ആനയ്ക്ക് അപകടം സംഭവിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വൈദ്യസഹായം നൽകി. ആനയ്ക്ക് എഴുനേൽക്ക് കഴിയാത്തതിനാൽ ജെസിബി എത്തിയാണ് എഴുന്നേൽപ്പിച്ചത്. 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ എഴുന്നേൽപ്പിക്കാനായത്. തുടര്‍ന്ന് വേണ്ടത്ര വെള്ളവും ഭക്ഷണവും അടക്കം നൽകിയ ശേഷം വനംവകുപ്പ് ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു.
Read More : സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, ജാഗ്രതാ നിർദേശം
