കൂട്ടായ്മയുടെ വിജയം .സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്ക്.കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസെന്നും പവൻ ഖേര

ദില്ലി: കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.ജെഡിഎസിൻ്റെ പിന്തുണ വേണ്ട. ഇത് കൂട്ടായ്മയുടെ വിജയമാണ് .സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ട്..പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു.കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു.ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്നും കോൺഗ്രസ് വ്യക്തമാക്കി.

കോൺ​ഗ്രസ് പടയോട്ടം, എല്ലാ മേഖലയിലും നേട്ടമുണ്ടാക്കി മുന്നേറ്റം |Karnataka Assembly Election Result

2018-ൽ 74 സീറ്റുകളിൽ 10,000-ത്തിൽ താഴെ ഭൂരിപക്ഷമായിരുന്നു വിജയിച്ച സ്ഥാനാർഥിക്ക് കിട്ടിയത്. ഇതിൽ കോൺഗ്രസ് 37, ബിജെപി 27, ജെഡിഎസ് 10. ആയിരം വോട്ടിന് താഴെ ഭൂരിപക്ഷം വന്ന 5 സീറ്റുകൾ - മസ്കി, പാവ്‍ഗദ, ഹിരേകേരൂർ, കുണ്ട്‍ഗോൽ, അലന്ദ്. 24 സീറ്റുകൾ 5000-ത്തിന് താഴെ ഭൂരിപക്ഷത്തിൽ ജയിച്ചവർ, ഇതിൽ 18-ഉം കോൺഗ്രസ്. 104 സീറ്റുകൾ ബിജെപിക്ക്. ഇതിൽ 77 പേർക്കും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ട്. കോൺഗ്രസ് ജയിച്ച 80-ൽ 42- പേർക്കും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ട്.

കർണാടകയിൽ ഡികെ മാജിക്, 'കൈ' പിടിയിൽ ആടിയുലഞ്ഞ് ബിജെപി; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമോ?