ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് നടത്തണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ബിഹാര്‍ മുഖ്യമന്ത്രി അനുമതി തേടിയതിന്റെ പിന്നാലെയായിരുന്നു മായാതിയും സമാന ആവശ്യം ഉന്നയിച്ചത്. 

ദില്ലി: തന്റെ ആവശ്യം അംഗീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാറിന് പാര്‍ലമെന്റിനകത്തും പുറത്തും പിന്തുണ നല്‍കാമെന്ന് ബിഎസ്പി നേതാവ് മായാവതി. രാജ്യത്തെ ഒബിസി വിഭാഗങ്ങളുടെ സെന്‍സസ് നടത്തണമെന്നാണ് മായാവതി ആവശ്യപ്പെട്ടത്. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് നടത്തണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ബിഹാര്‍ മുഖ്യമന്ത്രി അനുമതി തേടിയതിന്റെ പിന്നാലെയായിരുന്നു മായാതിയും സമാന ആവശ്യം ഉന്നയിച്ചത്. പട്ടികജാതി, വര്‍ഗ സെന്‍സസ് മാത്രം നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. 

Scroll to load tweet…

രാജ്യത്തെ ഒബിസി വിഭാഗങ്ങളുടെ സെന്‍സസ് നടത്തണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. തന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്‍കും-മായാവതി ട്വീറ്റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona