കുന്നംകുളം പൊറവൂര്‍ ശിവ ക്ഷേത്രത്തില്‍ ആണ് ഉത്സവത്തിനെത്തിച്ച ആനയുടെ പാപ്പാൻ അടിച്ച് പൂസായത്

തൃശൂർ: കുന്നംകുളത്ത് ശിവരാത്രി എഴുന്നള്ളിപ്പിനെത്തിച്ച ആനയുടെ ഒന്നാം പാപ്പാന്‍ മദ്യപിച്ച് നിലതെറ്റി. കുന്നംകുളം പൊറവൂര്‍ ശിവ ക്ഷേത്രത്തില്‍ ആണ് ഉത്സവത്തിനെത്തിച്ച ആനയുടെ പാപ്പാൻ അടിച്ച് പൂസായത്. നിൽക്കാൻ പോലും പറ്റാത്ത ഒന്നാം പാപ്പാനെ രണ്ടാം പാപ്പാനും നാട്ടുകാരും ചേർന്ന് ആനക്കരികിൽ കസേരയിൽ ഇരുത്തിയാണ് ഉത്സവം പൂർത്തിയാക്കിയത്. ഗൂരുവായൂര്‍ ദേവസ്വത്തിലെ ഗജേന്ദ്ര എന്ന ആനയുടെ ഒന്നാം പാപ്പാനായ മോഹനൻ ആണ് മദ്യപിച്ച് കുഴഞ്ഞത്. മോഹനനെതിരെ നടപടി ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കി; ഒളിവിൽ പോയ 22 കാരൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

YouTube video player