തെരുവ് നായ്ക്കളെ ഭയന്ന് വെറും 180 മീറ്റർ ദൂരത്തേക്ക് ഓല ബൈക്ക് ബുക്ക് ചെയ്ത യുവതിയുടെ വീഡിയോ വൈറലായി. 19 രൂപ യാത്രാക്കൂലി നൽകി യുവതി വീട്ടിലെത്തി.

മുംബൈ: തെരുവ് നായ്ക്കളെ ഭയന്ന് വെറും 180 മീറ്റർ ദൂരത്തേക്ക് ഓല ബൈക്ക് ബുക്ക് ചെയ്ത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ അസാധാരണ യാത്രയുടെ വീഡിയോ ഡ്രൈവർ 'രോഹിത് വ്ലോഗ്സ്റ്റർ' എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വീഡിയോയിൽ, ഡ്രൈവർ പിക്കപ്പ് സ്ഥലത്തെത്തി ഒടിപി നൽകിയ ശേഷം, അത്രയും കുറഞ്ഞ ദൂരം കണ്ട് അമ്പരന്ന് നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബുക്കിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രദേശത്തെ നായ്ക്കളെ പേടിയായതു കൊണ്ടാണ് താൻ ഓല ബുക്ക് ചെയ്തതെന്ന് യുവതി വിശദീകരിക്കുന്നു.

ഡ്രൈവർ ചിരിച്ചുകൊണ്ട് ഇവരെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് മടങ്ങുകയും ചെയ്തു. 19 രൂപയായിരുന്നു യാത്രാക്കൂലിയായി ആപ്പിൽ കാണിച്ചത്. യുവതി പണം നൽകി വീടിനടുത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതുവരെ 2 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. പോസ്റ്റിന്റെ കമന്റ് ബോക്സ് ട്രോളുകളും രസകരമായ പ്രതികരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

View post on Instagram