ഇന്‍ഡോര്‍: സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവതി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വിനോദ സഞ്ചാരമേഖയില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു അപകടം. 

നീതു മഹേശ്വരിയെന്ന 30കാരിയാണ് മരിച്ചത്. ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ജം ഗേറ്റിലേക്ക് കുടുംബത്തോടൊപ്പം പോയതായിരുന്നു ഇവര്‍. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.