Asianet News MalayalamAsianet News Malayalam

ശക്തമായ മഴയിൽ സ്കൂട്ടർ അപകടം, ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

താങ്ങിനായി സമീപത്തെ വൈദ്യുത തൂണിൽ പിടിക്കാൻ ശ്രമിച്ച യുവതി വൈദ്യുതാഘാതമേറ്റ് താഴേക്ക് വീഴുകയായിരുന്നു...

Woman died due to electric shock during scooter accident in bengaluru
Author
First Published Sep 6, 2022, 3:08 PM IST

ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് സ്കൂട്ടർ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 9.30 ഓടെ നഗരത്തിലെ വൈറ്റ്ഫീൽഡ് ഏരിയയ്ക്ക് സമീപമായിരുന്നു അതിദാരുണാമായ സംഭവം നടന്നത്. കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഖില വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടി തെന്നിമാറി.

താങ്ങിനായി സമീപത്തെ വൈദ്യുത തൂണിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് താഴേക്ക് വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഴ കനത്തിട്ടും വൈദ്യുതി ലൈൻ പൊട്ടിവീണത് ശരിയാക്കാതിരുന്ന അധികൃതരുടെ വീഴ്ചയാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്ന് അഖിലയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി.  ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിനെതിരെയും ഇവർ രംഗത്തെത്തി.

അതേസമയം ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി കനത്ത മഴ പെയ്തിരുന്നു. ഉദ്യോഗസ്ഥർ മാണ്ഡ്യ ജില്ലയിൽ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ നിരവധി തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും അഴുക്കുചാലുകൾ വെള്ളത്തിനടിയിലാവുകയും വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 

ബെംഗളൂരുവിൽ അടുത്തിടെ പെയ്ത മഴ അസാധാരണമാണ്. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രശ്നം നിരീക്ഷിക്കുകയും എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐടി മന്ത്രി ഡോ. സിഎന്‍ അശ്വത്‌നാരായണൻ. വെള്ളം ഉയര്‍ന്നതിനാല്‍ ആളുകളെ റബ്ബർ ഡിങ്കികളിലാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ ട്രാക്ടറുകളാണ് ഉപയോഗിച്ചത്. നിരവധി സ്‌കൂളുകളിലും കോളേജുകളും അടച്ചിട്ടു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഐടി മേഖലയുടെ ഗ്രൂപ്പായ റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA) ജീവനക്കാരോട് നിർദ്ദേശിച്ചു. 

Read More : ബെംഗളുരുവിലെ മഴ; എങ്ങും വെള്ളക്കെട്ട്, ജോലി സ്ഥലത്തേക്ക് പോകാൻ ട്രാക്ടർ പിടിച്ച് ടെക്കികൾ

Follow Us:
Download App:
  • android
  • ios