ലോഹയിലെ തടാകത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് 33 വയസുകാരിയായ യുവതി ആത്മഹത്യ ചെയ്തത്. ഇവരുടെ ഭര്‍ത്താവ് ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏപ്രില്‍ 13 നാണ് മരണപ്പെട്ടത്. 

ലോഹ: ഭര്‍ത്താവ് കൊവിഡ് ബാധിതനായി മരിച്ച ദു:ഖത്തില്‍ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്ത് ഭാര്യ. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹ എന്ന പ്രദേശത്താണ് സംഭവം. അതേ സമയം അമ്മയ്ക്ക് പിന്നാലെ പോയ ഇവരുടെ മൂന്നുവയസുകാരനായ കുട്ടിയും മുങ്ങിമരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ലോഹയിലെ തടാകത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് 33 വയസുകാരിയായ യുവതി ആത്മഹത്യ ചെയ്തത്. ഇവരുടെ ഭര്‍ത്താവ് ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏപ്രില്‍ 13 നാണ് മരണപ്പെട്ടത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്. ആന്ധ്രപ്രദേശില്‍ നിന്നും കുടിയേറിയ ഇവരുടെ കുടുംബം നാടന്‍ പണികള്‍ ചെയ്താണ് ജീവിക്കുന്നത്.

അടുത്തിടെ ജോലികള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ജോലിക്കായി നാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. ഇത്തരത്തില്‍ നടന്നപ്പോഴാണ് ഭര്‍ത്താവിന് കൊവിഡ് ബാധയുണ്ടായത്. കുറച്ച് ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടര്‍ന്നാണ് ഭാര്യയുടെ ആത്മഹത്യയും, അമ്മയെ പിന്തുടര്‍‍ന്ന മൂന്ന് വയസുകാരന്‍റെ മരണവും. വ്യാഴാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.