വിവരമറിഞ്ഞെത്തിയ ദില്ലി പൊലീസിന്‍റേയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ദില്ലി: ദില്ലിയിലെ പ്രശസ്തമായ സിഗ്നേച്ചർ പാലത്തിൽ നിന്ന് യമുന നദിയിലേക്ക് ചാടി യുവതിയുടെ ആത്മഹത്യ ശ്രമം. ഇന്ന് രാവിലെ രാവിലെ 6.30 ഓടെയാണ് സംഭവം. ഒരു യുവതി പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയതായി പൊലീസിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ദില്ലി പൊലീസിന്‍റേയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
