പുല്‍വാമയ്ക്കടുത്ത് നര്‍ബാല്‍ ഗ്രാമത്തിലെ കക്കപൊരയിലാണ് സംഭവം. നിക്കീന ബാബുവാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ മുഹമ്മദ് സുല്‍ത്താന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികള്‍ യുവതിയെ വെടിവച്ചു കൊന്നു.യുവാവിന് പരിക്കേറ്റു. പുല്‍വാമയ്ക്കടുത്ത് നര്‍ബാല്‍ ഗ്രാമത്തിലെ കക്കപൊരയിലാണ് സംഭവം. നിക്കീന ബാബുവാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ മുഹമ്മദ് സുല്‍ത്താന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ആക്രമണം തീവ്രവാദികളെക്കുറിച്ചുള്ള വിവരം സൈന്യത്തിന് നല്‍കിയതിനാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ ശ്രീനഗറിലെ ജാമിയാ മസ്ജിദിന് സമീപം ഭീകരവാദികളായ സാക്കീര്‍ മൂസയെയും മസൂദ് അസറിനെയും പിന്തുണയ്ക്കുന്നവര്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് സേന വൃത്തങ്ങൾ അറിയിച്ചു.