ഗൊരഖ്പുര്‍: ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിനിടെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതി കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ജയ്സിംഗ് എന്നയാളുടെ ഭാര്യ ഗീതയാണ് മരിച്ചത്. രണ്ട് പാമ്പുകള്‍ കട്ടിലില്‍ കയറിയത് ഗീത അറി‍ഞ്ഞിരുന്നില്ല. തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കട്ടിലില്‍ വന്നിരുന്നു. പാമ്പുകള്‍ക്ക് മുകളില്‍ വന്നിരുന്ന ഗീതയെ ഉടനെ പാമ്പ് കടിച്ചു.

അബോധവസ്ഥയിലായ ഗീതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ പാമ്പുകളെ കണ്ടെത്തിയത്.