ശാരീരിക ക്ഷമതയുടെ പേരിൽ നിയമനം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ വിധി. കരസേനയിലെ 650 വനിതാ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്.
ദില്ലി: ഇന്ത്യൻ കരസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ പെർമനന്റ് കമ്മീഷൻ ശരിവെച്ച് സുപ്രീംകോടതി. ശാരീരിക ക്ഷമതയുടെ പേരിൽ നിയമനം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ വിധി. കരസേനയിലെ വനിതാ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്. സർവ്വീസിൽ കയറിയ ശേഷം ശാരീരിക ക്ഷമതയുടെ പേരിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ നിയമനം നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
