കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

 യുവതിയെ കാണാതായതിനെ തുടര്‍ന്ന് ജനുവരി 23 ന് കുടുംബം പൊലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ആശിഷ് യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടിരുന്നതായും അതിനുവേണ്ടി നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

women raped and murdered by elder sister's husband

മുസഫര്‍ നഗര്‍: ഉത്തര്‍ പ്രദേശില്‍ യുവതിയെ സഹോദരിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുസഫര്‍നഗറിലാണ് സംഭവം.  യുവതിയെ ബലാത്സംഘം ചെയ്തതിനു ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ആശിഷ് എന്നയാളും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് കൊല നടത്തിയത്.  കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ മൃതദേഹം കത്തിച്ചു. മുസഫര്‍നഗറില്‍ ബുധന എന്ന പ്രദേശത്തെ ഭാവന ഗ്രാമത്തിലാണ് സംഭവം.

യുവതിയെ പറഞ്ഞുപറ്റിച്ച് കൂടെകൊണ്ടുപോവുകയും കൂട്ട ബലാത്സംഘത്തിനിരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ജനുവരി 23 ന് കുടുംബം പൊലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ആശിഷ് യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടിരുന്നതായും അതിനുവേണ്ടി നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 

ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മറ്റു രണ്ട് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതായും പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

Read More:സ്കൂളിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, മിഠായി വാങ്ങി നൽകി ആളൊഴിഞ്ഞിടത്ത് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios