മും​ബൈ: ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ) മ​ഹാ​രാ​ഷ്ട്ര​യി​ൽ ത​ട​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. എ​ന്‍​പി​ആ​ര്‍ പ​ട്ടി​ക​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചെ​ന്നും അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു. 

എന്‍ആര്‍സി നടപ്പിലാക്കിയാല്‍ അത് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും മാത്രമല്ല, ആദിവാസികളേയും ബാധിക്കും. അതേസമയം എന്‍പിആര്‍ എന്നത് സെന്‍സസ് ആണ്. ഞാന്‍ മനസിലാക്കിയത് അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ്. അത് എല്ലാ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണ്.’ ഉദ്ധവ് താക്കറെ പറഞ്ഞു.

Read More: 'എന്‍പിആര്‍ നടപ്പാക്കില്ല'; സെന്‍സസിനെതിരെ അനാവശ്യ ഭീതി പരത്തുന്നെന്ന് മുഖ്യമന്ത്രി

അ​തേ​സ​മ​യം, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ (എ​ന്‍​ആ​ര്‍​സി) സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം (സി​എ​എ), എ​ന്‍​ആ​ര്‍​സി, എ​ന്‍​പി​ആ​ര്‍ എ​ന്നി​വ വ്യ​ത്യ​സ്ഥ വി​ഷ​യ​ങ്ങ​ളാ​ണെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി.

നേരത്തെ കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍പിആറിനെതിരെ രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാറും എടുത്തത്.