മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ നിര്‍മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ തീപിടിത്തം. മസാഗോണ്‍ ഡോക്കില്‍ നിര്‍മിക്കുന്ന ഐഎന്‍എസ് വിശാഖപട്ടണം എന്ന കപ്പലിനാണ് തീപിടിച്ചത്. പൊള്ളലേറ്റ് അകത്തു കുടുങ്ങിയ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ ബ്രജേഷ് കുമാര്‍(23) എന്നയാളാണ് മരിച്ചത്. തീപിടിത്തം നിയന്ത്രണ വിധേയമായെന്നും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 2021ല്‍ കമീഷന്‍ ചെയ്യാനുദ്ദേശിക്കുന്ന യുദ്ധകപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം. ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ 2019 ഏപ്രിലില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന് ലഫ്. കമാന്‍ഡര്‍ ഡിഎസ് ചൗഹാന്‍ മരിച്ചു.