മഹാകുംഭമേളയുടെ സമയത്ത് 100 കിടക്കകളുള്ള സെൻട്രൽ ഹോസ്പിറ്റലിന് പുറമെ 25 കിടക്കകളുള്ള രണ്ട് സബ് സെൻട്രൽ ഹോസ്പിറ്റലുകൾ, 20-20 കിടക്കകളുള്ള എട്ട് സെക്ടർ ഹോസ്പിറ്റലുകൾ, 20 കിടക്കകളുള്ള രണ്ട് പകർച്ചവ്യാധി ആശുപത്രികളും സ്ഥാപിച്ചിരുന്നു

ലഖ്നൗ: മഹാകുംഭമേളയിൽ ഉപയോഗിച്ച ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ഇനി സംസ്ഥാനത്തുടനീളമുള്ള രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ യുപി. പ്രയാഗ്‌രാജിലെ സെൻട്രൽ ഹോസ്പിറ്റലിൽ ഉപയോഗിച്ച അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ യുപിയിലെ വിവിധ ജില്ലകളിലെ ആശുപത്രികളിലേക്ക് കൈമാറും. സെൻട്രൽ ഹോസ്പിറ്റൽ വഴി മേളയുടെ സമയത്ത് ഏഴ് ലക്ഷത്തിലധികം രോഗികൾക്ക് സേനങ്ങൾ ലഭിച്ചു. യുപിയിലെ വിവിധ ജില്ലകളിൽ മഹാകുംഭമേളയിലെ സെൻട്രൽ ഹോസ്പിറ്റലിലെ ഓരോ മെഷീനുകളും ഉപയോഗിക്കും. ആവശ്യത്തിനനുസരിച്ച് ഉപകരണങ്ങൾ നൽകും. ഇതിനായി ജില്ലകളിലെ സിഎംഒ (ചീഫ് മെഡിക്കൽ ഓഫീസർ) അപേക്ഷിക്കണം. അതിനുശേഷം മെഷീനുകൾ കൈമാറാനാണ് തീരുമാനം.

സിഎംഒയുടെ ആവശ്യം അനുസരിച്ചാകും കമ്മീഷണർ അംഗീകാരം നൽകുക. മഹാകുംഭമേളയുടെ സമയത്ത് പ്രയാഗ്‌രാജിലെ പരേഡ് ഗ്രൗണ്ടിൽ 100 കിടക്കകളുള്ള ഹൈടെക് സെൻട്രൽ ഹോസ്പിറ്റൽ സ്ഥാപിച്ചിരുന്നു. അത്യാധുനിക ഐസിയു, ഡെന്റൽ, ഓർത്തോപീഡിക്, സ്ത്രീ രോഗം, ശിശു രോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനങ്ങൾ ഇവിടെയെത്തുന്ന ഭക്തർക്ക് ലഭ്യമായിരുന്നു. മേള അവസാനിച്ച ശേഷം ഇവിടുത്തെ കട്ടിലുകൾ ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് എത്തിക്കാനാണ് പുതിയ പദ്ധതി. 

മഹാകുംഭമേളയുടെ സമയത്ത് 100 കിടക്കകളുള്ള സെൻട്രൽ ഹോസ്പിറ്റലിന് പുറമെ 25 കിടക്കകളുള്ള രണ്ട് സബ് സെൻട്രൽ ഹോസ്പിറ്റലുകൾ, 20-20 കിടക്കകളുള്ള എട്ട് സെക്ടർ ഹോസ്പിറ്റലുകൾ, 20 കിടക്കകളുള്ള രണ്ട് പകർച്ചവ്യാധി ആശുപത്രികളും സ്ഥാപിച്ചിരുന്നു. ഇതിനോടൊപ്പം 10 ഫസ്റ്റ് എയ്ഡ് പോസ്റ്റുകളും പ്രവർത്തിച്ചു. ഈ എല്ലാ മെഡിക്കൽ യൂണിറ്റുകളിലും ഉപയോഗിച്ച ഉപകരണങ്ങൾ ഇനി സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിച്ച് അവിടുത്തെ രോഗികൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

കുറ്റ‍്യാടി-പേരാമ്പ്ര പാതയിൽ വന്ന കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍; സംശയം തോന്നി തടഞ്ഞു, പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം