ദില്ലി: ജമ്മു കശ്മീരിലെ സിപിഐ എം നേതാവ് മുഹമ്മദ് യുസഫ് തരിഗാമിയെ ഹാജരാക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ ഹേബിയസ് കോർപസ് ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തരിഗാമിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നുമാണ് ഹർജിയിൽ യെച്ചൂരി പറയുന്നത്.  

തരിഗാമി അടക്കമുള്ള സിപിഐഎം നേതാക്കളെ കാണാനായി ഈ മാസം ആദ്യം  യെച്ചൂരി ജമ്മു കശ്മീരിൽ എത്തിയിരുന്നുവെങ്കിലും സുരക്ഷാ സേന അദ്ദേഹത്തെ വിമാനത്താവളത്തില്‍ വച്ചു തന്നെ മടക്കി അയച്ചു.