തെരഞ്ഞടുപ്പിലെ കനത്ത തോൽവി, നളിൻ കുമാർ കട്ടീലിനെ മാറ്റി; വിജയേന്ദ്ര യെദിയൂരപ്പ ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന പ്രസിഡന്റിനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു

ബംഗ്ളൂരു : ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റായി മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെദിയൂരപ്പയെ തിരഞ്ഞെടുത്തു. നളിൻ കുമാർ കട്ടീലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ നിയമിച്ചത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന പ്രസിഡന്റിനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിജയേന്ദ്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ഥാനമാറ്റം.
മെഡിക്കൽ ഷോപ്പ് അടക്കം 4 കടകളിൽ മാത്രം മോഷണം, സിസിടിവി പരിശോധിച്ച പൊലീസ് ഞെട്ടി, അന്വേഷണം