ലഖ്നൗ: പ്രതിഷേധത്തിന്റെ പേരിൽ ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ ഇത്തരക്കാർക്കെതിരെ ക‌ർശന നടപടിയെടുക്കും. ഇന്ത്യയുടെ മണ്ണിൽ നിന്ന് കൊണ്ട് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്താൻ അനുവദിക്കില്ലെന്നും യോദി ആദിത്യനാഥ് കാൺപൂരിലെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയിൽ പറഞ്ഞു.