Asianet News MalayalamAsianet News Malayalam

ബുൾഡോസറിലേറി 'യോ​ഗി ആദിത്യനാഥ്'; ആർപ്പുവിളിച്ച് പുഷ്പവൃഷ്ടി നടത്തി ജനങ്ങൾ, ദസറ ദിന റാലിയിൽ സംഭവിച്ചത് ഇങ്ങനെ

​ഗ്രേറ്റർ നോയിഡയിലാണ് ദസറ ദിന ആഘോഷങ്ങൾക്കിടെ റാലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ പോലെ വേഷം ധരിച്ചയാൾ ബുൾഡോസറുമായെത്തി ജനങ്ങളുടെ കയ്യടി നേടിയത്. 
 

yogi adityanath and bulldozer grabbed attention during dussehra celebrations
Author
First Published Oct 6, 2022, 5:01 PM IST

ഗ്രേറ്റർ നോയിഡ: ദസറ ആഘോഷങ്ങൾക്കിടെ ശ്രദ്ധ നേടി യോ​ഗി ആദിത്യനാഥും ബുൾഡോസറും. ​ഗ്രേറ്റർ നോയിഡയിലാണ് ദസറ ദിന ആഘോഷങ്ങൾക്കിടെ റാലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ പോലെ വേഷം ധരിച്ചയാൾ ബുൾഡോസറുമായെത്തി ജനങ്ങളുടെ കയ്യടി നേടിയത്. 

റാലിയിലെ വിവിധ ടാബ്ലോകൾക്കിടയിൽ ഒന്നായിരുന്നു ബുൾഡോസറിൽ കയറിയെത്തിയ യോ​ഗി ആദിത്യനാഥിന്റേത്. വിവിധ ദൈവവേഷധാരികൾക്കൊപ്പമാണ് ജനങ്ങളെ കയ്യുയർത്തി അഭിസംബോധന ചെയ്ത് ഈ യോ​ഗി എത്തിയത്. രണ്ട് അം​ഗരക്ഷകരെ ഒപ്പം കൂട്ടാനും യോ​ഗി മറന്നില്ല. രാവണദഹനത്തിന് തൊട്ടുമുമ്പായിരുന്നു ഈ ടാബ്ലോ പ്രദർശനം. 
 
റോഡിനിരുവശവും നിന്ന ജനങ്ങൾ ആവേശത്തോടെയാണ് ഈ ടാബ്ലോ സ്വീകരിച്ചത്. ബുൾഡോസറിന് നേരെ ജനങ്ങൾ പുഷ്പങ്ങൾ വാരിയെറിയുന്നുണ്ടായിരുന്നു. യോ​ഗി ആദിത്യനാഥിനെയും ശ്രീരാമനെയും പ്രകീർത്തിച്ച് ജനങ്ങൾ ജയ് വിളിച്ചു. ബുധനാഴ്ചയാണ് ഒമ്പതു ദിവസം നീണ്ട നവരാത്രിയാഘോഷങ്ങൾക്ക് അവസാനമായത്. 

അതിനിടെ, ഗോരഖ്പൂർ മൃഗശാലയിൽ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുള്ളിപ്പുലിക്കുട്ടിക്ക് പാൽ നൽകിയതിന്റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാൻ സുവോളജിക്കൽ പാർക്കിലാണ് മുഖ്യമന്ത്രി പുലിക്കുട്ടിക്ക് പാൽ നൽകിയത്. പ്രദേശത്തെ എം പി രവി കിഷനും മൃഗഡോക്ടർമാരും മൃഗശാല ഉദ്യോഗസ്ഥരും യോഗി ആദിത്യനാഥിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പുലിക്കുട്ടിയെ പാൽകുടിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഓൺലൈനിൽ വൈറലായി. മുഖ്യമന്ത്രി പാൽ കൊടുക്കുമ്പോൾ  പുലിക്കുട്ടി ആദ്യം മടിച്ചെങ്കിലും മൃ​ഗഡോക്ടർമാരുടെ സഹായത്തോടെ പാൽ കൊടുത്തു. മൃ​ഗശാല അധികൃതർ മുഖ്യമന്ത്രിയെ മൃഗശാല ചുറ്റിക്കാണിച്ചു. യുപി സർക്കാരിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ദൃശ്യങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത്. ഉദ്യോഗസ്ഥൻ മൃഗശാലയുടെ പ്രത്യേകതകളും മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയോട് വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം.  

Read Also: 66 കുഞ്ഞുങ്ങളെ കൊന്ന മരുന്ന്! ഗുണനിലവാരമില്ലെന്ന് കേരളം കേന്ദ്രത്തോട് അന്നേ പറഞ്ഞു, എന്നിട്ടോ?

Follow Us:
Download App:
  • android
  • ios