ലഖ്‌നൗ: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കെത്തിയ ഒരു ലക്ഷത്തോളം ആളുകളെ ക്വാറന്റൈന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.  

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്നുദിവസത്തിനിടെ എത്തിയവരുടെ ഫോണ്‍ നമ്പരുകള്‍ വിലാസം എന്നിവ ജില്ലാ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ക്വാറന്റൈനിലുള്ളവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണിലായ ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും ഇതിനായി സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക