'നമ്മുടെ പ്രധാനമന്ത്രി ഉരുക്കുമനുഷ്യന്‍ ആണ്. പാകിസ്ഥാനുമായി അടുത്തിടെ നടന്ന സംഭവങ്ങളിൽ നിന്നും അതാണ് തെളിയിക്കുന്നത്. അസാധ്യമായത് സാധ്യമാക്കാന്‍ മോദിക്ക് കഴിയുമെന്ന് ഉറപ്പായി. മോദി അധികാരത്തില്‍ ഉണ്ടെങ്കില്‍ എന്തും സാധിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്- യോഗി പറഞ്ഞു. 

പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാന് ഉചിതമായ മറുപടിയാണ് മോദി നൽകിയതെന്ന് യോഗി പറഞ്ഞു.

'നമ്മുടെ പ്രധാനമന്ത്രി ഉരുക്കുമനുഷ്യന്‍ ആണ്. പാകിസ്ഥാനുമായി അടുത്തിടെ നടന്ന സംഭവങ്ങളിൽ നിന്നും അതാണ് തെളിയിക്കുന്നത്. അസാധ്യമായത് സാധ്യമാക്കാന്‍ മോദിക്ക് കഴിയുമെന്ന് ഉറപ്പായി. മോദി അധികാരത്തില്‍ ഉണ്ടെങ്കില്‍ എന്തും സാധിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്'- യോഗി പറഞ്ഞു. 

പുൽവാമ ഭീകാരാക്രമണത്തിൽ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് യോഗി ആദിത്യനാഥ് ഓര്‍മ്മിപ്പിച്ചു. ഐഎഎഫ്‍ പൈലറ്റുമാര്‍ ഭീകരക്യാമ്പുകള്‍ വെറും 13 ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ത്തു. നമ്മുടെ വിങ് കമാന്റർ വെള്ളിയാഴ്‍ച്ച തിരികെയെത്തി. ഇത് സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യത്തെയാണ് കാണിക്കുന്നതെന്നും യോഗി പറഞ്ഞു.