കാറിലെത്തിയ പത്തംഗ സംഘത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

ചെന്നൈ: തമിഴ് റാപ്പ് ഗായകനെ തട്ടിക്കൊണ്ടുപോയി. യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെയാണ് കത്തി ചൂണ്ടി തട്ടിക്കൊണ്ടു പോയത് ചെന്നൈയിൽ ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദേവാനന്ദ്. കാറിലെത്തിയ പത്തംഗ സംഘത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

തമിഴ്നാട്ടിലെ യുവാക്കൾക്കിടയിൽ വളരെ സ്വീകാര്യനായ തമിഴ് റാപ് ​ഗായകനാണ് ദേവാനന്ദ്. ഇന്നലെ ചെന്നൈയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ദേവാനന്ദ്. ബെ​ഗളൂരു ദേശീയപാതയിൽ വെച്ച് പത്തം​ഗ സംഘമാണ് വാഹനം തടഞ്ഞുനിർത്തി കത്തി കാണിച്ച് ഇയാളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ. ഇയാളുടെ സഹോദരൻ രണ്ടരക്കോടി രൂപ ഒരാളില് നിന്ന് കടം വാങ്ങിയിരുന്നു. തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു. ഇതുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ എന്ന് പരിശോദിക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

ആ ഇരുപതുകാരനെ അന്ന് അവര്‍ പരിഹസിച്ചു, ഇന്ന് 'ദളപതി'യായി വാഴ്‍ത്തുന്നു

ബാബുരാജ് ഗുരുതരാവസ്ഥയിലെന്ന് വ്യാജ റിപ്പോര്‍ട്ട്', വീഡിയോയുമായി നടൻ, ഗംഭീര മറുപടിയെന്ന് ആരാധകര്‍

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News