ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവർ മുംബൈ അന്ധേരിയിൽ ഹോട്ടലിൽ മുറിയെടുത്തത്. രാത്രിഭക്ഷണം ഓർഡർ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ മുറിവൃത്തിയാക്കാൻ ജീവനക്കാരെത്തി.
മുംബൈ: മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന യുവതിയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈയിലാണ് സംഭവം. ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മുപ്പതുകാരിയായ മോഡലിനെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവർ മുംബൈ അന്ധേരിയിൽ ഹോട്ടലിൽ മുറിയെടുത്തത്. രാത്രിഭക്ഷണം ഓർഡർ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ മുറി വൃത്തിയാക്കാൻ ജീവനക്കാരെത്തി. പലതവണ വിളിച്ചിട്ടും മുറി തുറക്കാഞ്ഞതിനെത്തുടർന്ന് മാനേജർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. 'എന്നോട് ക്ഷമിക്കണം. ഈ മരണത്തിന് ആരും ഉത്തരവാദിയല്ല, ഞാൻ സന്തോഷവതിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു' എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Also: മ്യാന്മറിൽ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം, ആശങ്ക
