Asianet News MalayalamAsianet News Malayalam

ബൈക്കിടിച്ചു; യുവാവിനെ പശു കുത്തിക്കൊന്നു

നടുറോഡിലേക്ക്‌ അപ്രതീക്ഷിതമായി കയറിവന്ന പശുവിനെ ബൈക്കിടിച്ചതാണ്‌ യുവാവിന്റെ മരണത്തിന്‌ കാരണമായത്‌.

Youth allegedly gored to death by a stray cow after his bike hit it
Author
Delhi, First Published May 18, 2019, 10:30 AM IST

ദില്ലി: ബൈക്ക്‌ യാത്രികനായ യുവാവ്‌ പശുവിന്റെ കുത്തേറ്റ്‌ മരിച്ചു. ദില്ലിയിലെ ദേവ്‌പ്രകാശ്‌ ശാസ്‌ത്രി മാര്‍ഗിലാണ്‌ സംഭവം. നടുറോഡിലേക്ക്‌ അപ്രതീക്ഷിതമായി കയറിവന്ന പശുവിനെ ബൈക്കിടിച്ചതാണ്‌ യുവാവിന്റെ മരണത്തിന്‌ കാരണമായത്‌.

രവി തക്രാല്‍ എന്ന 27കാരനാണ്‌ പശുവിന്റെ കുത്തേറ്റ്‌ മരിച്ചത്‌. ഇയാള്‍ സഞ്ചരിച്ച ബൈക്ക്‌ പശുവിനെ വന്നിടിക്കുകയായിരുന്നു. പശു മുന്നില്‍ വന്നുപെട്ടതോടെ യുവാവ്‌ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബൈക്ക്‌ വന്ന്‌ ശരീരത്തില്‍ തട്ടിയതോടെ പശു യുവാവിനെ ആക്രമിച്ചു. വയറ്റില്‍ കുത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അശ്രദ്ധ മൂലമുണ്ടായ അപകടം എന്നാണ്‌ പൊലീസ്‌ ഇതേപ്പറ്റി പറയുന്നത്‌. റോഡിലൂടെ അലഞ്ഞുതിരിയുകയായിരുന്ന പശു ആരുടെയങ്കിലും ഉടമസ്ഥതയിലുള്ളതാണോ എന്ന്‌ അന്വേഷിച്ചു വരികയാണ്‌. കാര്യങ്ങള്‍ക്ക്‌ വ്യക്തത വരുത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ്‌ അറിയിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.
-- 

Follow Us:
Download App:
  • android
  • ios